സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചമല്ല: മുഖ്യമന്ത്രി

Posted on: January 21, 2019 1:52 pm | Last updated: January 21, 2019 at 8:02 pm

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് വ്യവസ്ഥ അത്ര മെച്ചപ്പെട്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തില്‍ തകര്‍ന്ന് കേരളത്തെ വീണ്ടെടുക്കാന്‍ കാര്യമായ സഹായം ആവശ്യമായിമായിരുന്നു. എന്നാല്‍ കേന്ദ്ര സമീപനം ദൗര്‍ഭാഗ്യകരമായിരുന്നു. യുഎഇ സഹായം വിലക്കിയതും മന്ത്രിമാര്‍ക്ക് വിദേശയാത്ര അനുമതി നിഷേധിച്ചതും എന്തിനാണെന്ന് അറിയില്ല. ഇക്കാരണത്താല്‍ മറ്റ് സഹായങ്ങളും നഷ്ടമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ വരുമാനത്തില്‍ വലിയ കുറവുണ്ട്. തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇവര്‍ക്കായി നിക്ഷേപ, സംരംഭ അവസരങ്ങള്‍ ഒരുക്കും. കേരളത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്റര്‍ യൂണിവേഴ്‌സിറ്റി ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് എക്കണോമിക്‌സ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.