ദാറുല്‍ഖൈര്‍ സമര്‍പ്പണം ഇന്ന്

Posted on: January 21, 2019 12:52 pm | Last updated: January 21, 2019 at 12:52 pm
ഇന്ന് താക്കോല്‍ കൈമാറുന്ന ദാറുല്‍ ഖൈര്‍

കല്‍പകഞ്ചേരി: ക്ലാരി പുത്തൂര്‍ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എസ് വൈ എസ് സാന്ത്വനം വാര്‍ഷികവും ദാറുല്‍ ഖൈര്‍ സമര്‍പ്പണവും ഇന്ന് ക്ലാരി പുത്തൂര്‍ ജുമുഅ മസ്ജിദ് പരിസരത്ത് നടക്കും. വൈകീട്ട് 6.30ന് സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. അബ്ദുല്‍ ഗഫൂര്‍ കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്യും. എം ഏനിഹാജി അധ്യക്ഷത വഹിക്കും. ദുആ മജ്‌ലിസിന് നേതൃത്വവും ദാറുല്‍ഖൈര്‍ താക്കോല്‍ദാനവും സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍ നിര്‍വഹിക്കും.

അബ്ദുറശീദ് സഖാഫി പത്തപ്പിരിയം മുഖ്യ പ്രഭാഷണം നടത്തും. മഹല്ല് പ്രസിഡന്റ് മുഹമ്മദ് കുട്ടി എന്ന ബാപ്പു, സെക്രട്ടറി പി കെ കുഞ്ഞിപ്പോക്കര്‍, ടി അലവിഹാജി പുതുപ്പറമ്പ്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ എ റസാഖ്, തയ്യില്‍ അലവി, വിജയന്‍, അഹ്മദ് സാഹിര്‍ തങ്ങള്‍ വടക്കാങ്ങര, സഹീദ് സഖാഫി കുണ്ടുകുളം സംബന്ധിക്കും.