മുനമ്പം മനുഷ്യക്കടത്ത്: പിടിയിലായ ഇടനിലക്കാരെ ഐബി ചോദ്യം ചെയ്യുന്നു

Posted on: January 21, 2019 12:23 pm | Last updated: January 21, 2019 at 1:37 pm

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ഡല്‍ഹിയില്‍നിന്നും പിടിയിലായ ഇടനിലക്കാരായ രണ്ട് പേരെ ഇന്റലിജന്‍സ് ബ്യൂറോ ചോദ്യം ചെയ്യുന്നു. ദീപക്(39), പ്രഭു ദണ്ഡപാണി എന്നിവരെയാണ് ആലുവ എസ്പി ഓഫീസില്‍വെച്ച് ഐബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്.

ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണ് സംഭവം ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്. കേസ് അന്വേഷിക്കുന്ന കേരള പോലീസ് വിദേശ അന്വേഷണ ഏജന്‍സികളുടെ സഹായവും തേടിയിട്ടുണ്ട്. മനുഷ്യക്കടത്ത് സംഘം ഒരാളില്‍നിന്നും ഒന്നര ലക്ഷം രൂപവീതം ഈടാക്കിയാണ് അനധിക്യത യാത്രക്ക് സൗകര്യമൊരുക്കുന്നത്. ന്യൂസിലാന്‍ഡ് ലക്ഷ്യമിട്ട് പുറപ്പെട്ട സംഘം നിലവില്‍ ഇന്തോനേഷ്യന്‍ മേഖലയില്‍ എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ബോട്ടിലാണ് സംഘം പുറപ്പെട്ടത്.