Connect with us

Kozhikode

അക്ഷരവീടിന് ശിലാസ്ഥാപനം

Published

|

Last Updated

കൊയിലാണ്ടി നഗരസഭയിലെ പെരുവട്ടൂരില്‍ ആരംഭിക്കുന്ന അക്ഷരവീടിന് മന്ത്രി ടി പി രാമകൃഷ്ണന്‍ ശിലാസ്ഥാപനം നിര്‍വഹിക്കുന്നു

കൊയിലാണ്ടി: നഗരസഭയിലെ പെരുവട്ടൂരില്‍ അക്ഷരവീടിന് ശിലാസ്ഥാപനം നടന്നു. കൊച്ചുകുഞ്ഞുകള്‍ക്ക് പ്രകൃതിജന്യമായ അന്തരീക്ഷത്തില്‍ മാതൃഭാഷാ പരിജ്ഞാനത്തോടെ ഗണിതസാക്ഷരതയോടെ മികച്ച തുടക്കം ലഭ്യമാക്കാന്‍ മാതൃകാ അങ്കണ്‍വാടിയും അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനം, മത്സരപരീക്ഷകളില്‍ പങ്കെടുത്ത് വിജയിക്കാനുതകും വിധം ടീച്ചിംഗ് ആന്‍ഡ് കോച്ചിംഗ് സെന്ററായ മാതൃപഠനകേന്ദ്രം, മുതിര്‍ന്ന വ്യക്തികള്‍ക്ക് വിനോദവും വായനയും ലഭ്യമാകുന്ന രീതിയില്‍ വയോജന സൗഹൃദ കേന്ദ്രം എന്നിവ ഉള്‍പ്പെടുന്നതാണ് സംരഭമാണ് അക്ഷരവീട്.

ജനകീയമായി ഫണ്ട് സ്വരൂപിച്ച് വാങ്ങിയ 7.5 സെന്റ് സ്ഥലത്ത് 2018- 19 വാര്‍ഷിക പദ്ധതിയില്‍ നഗരസഭ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ ആദ്യഘട്ടം നിര്‍മിക്കുന്നത്.
അക്ഷരവീടിന്റെ ശിലാസ്ഥാപനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഇവിടേക്ക് പുതുതായി നിര്‍മിച്ച റോഡ് കെ ദാസന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയര്‍മാന്‍ കെ സത്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ വി കെ പത്മിനി, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ എന്‍ കെ ഭാസ്‌കരന്‍, വി സുന്ദരന്‍, നഗരസഭാംഗങ്ങളായ സിബിന്‍ കണ്ടത്തനാരി, എം സുരേന്ദ്രന്‍, കെ ടി റഹ്മത്ത്, പി കെ രാമദാസന്‍, സി ഡി പി ഒ. പി അനിത, ശശി കോട്ടില്‍, വി ടി സുരേന്ദ്രന്‍, മുരളീധരഗോപാല്‍, അന്‍വര്‍ ഇയ്യഞ്ചേരി, പി സുധാകരന്‍, ചന്ദ്രന്‍ പൂതകുറ്റി, ഷൈജ ശ്രീലകം, കെ എം സുനിത, നഗരസഭ സൂപ്രണ്ട് വി പി ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.