ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി അവാര്‍ഡുകള്‍ നല്‍കുന്നു

Posted on: January 19, 2019 4:27 pm | Last updated: January 19, 2019 at 4:27 pm

ഇടുക്കി: ജില്ലയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജൈവകൃഷി രീതികള്‍ നടപ്പിലാക്കുന്ന മികച്ച നിയോജകമണ്ഡലം, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് അവാര്‍ഡുകള്‍ നല്‍കുന്നു. 2017-18 ലെ ജൈവകൃഷി പ്രവര്‍ത്തനങ്ങള്‍ ഇതിനായി പരിഗണിക്കും. അപേക്ഷാഫോറം കൃഷിഭവനില്‍ ലഭിക്കും. മികച്ച നിയോജകമണ്ഡലത്തിന് ഒന്നാം സമ്മാനം 15 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ മികച്ച മുന്‍സിപ്പാലിറ്റിക്ക് ഒന്നാം സമ്മാനം മൂന്ന് ലക്ഷം രൂപ, രണ്ടാം സമ്മാനം രണ്ട് ലക്ഷം രൂപ,  മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ, ജില്ലാതല അവാര്‍ഡുകള്‍ ഒന്നാം സമ്മാനം മൂന്ന് ലക്ഷം രൂപ എന്നിങ്ങനെയാണ് അവാര്‍ഡുകള്‍. അവാര്‍ഡിനുള്ള അപേക്ഷ ജനുവരി 22ന് മുമ്പായി കൃഷിഭവനില്‍ ലഭിക്കണമെന്ന് ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.