ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Posted on: January 18, 2019 7:43 pm | Last updated: January 18, 2019 at 7:43 pm

താനെ: ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. നാല്‍പതുകാരനായ സുനില്‍ സാംഗ്ലെ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ബുധനാഴ്ച രാത്രി ഭാര്യ അര്‍ച്ചന സാംഗ്ലെ (35)യെ കൊലപ്പെടുത്തിയ പിറ്റേന്ന് ഉച്ചക്ക് വീട്ടില്‍ സ്വയം ജീവനൊടുക്കിയത്. അര്‍ച്ചനക്ക് അവിഹിത ബന്ധമുണ്ടെന്ന് സുനില്‍ സംശയിച്ചിരുന്നതായും കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നുവെന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ സുലഭ പാട്ടീല്‍ അറിയിച്ചു. നഗരത്തിലെ ഒരു ഐ ടി പാര്‍ക്കില്‍ സുരക്ഷാ ഗാര്‍ഡായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അര്‍ച്ചന. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.