ലഡാക്കില്‍ സ്‌കോര്‍പിയോ കാറിന് മുകളില്‍ മഞ്ഞുമല പതിച്ച് മൂന്ന് പേര്‍ മരിച്ചു. ഏഴ് പേരെ കാണാതായി

Posted on: January 18, 2019 1:25 pm | Last updated: January 18, 2019 at 5:58 pm

ലഡാക്: ജമ്മു കശ്മീരിലെ ലഡാക്കില്‍ കടുത്ത ഹിമപാതത്തെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ഏഴ് പേരെ കാണാതായി. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ കാറിന് മുകളിലേക്ക് വന്‍ മഞ്ഞുമല പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലഡാക്കിലെ ഷ്യോക്- നൂബ്ര താഴ് വരകളെ ബന്ധിപ്പിക്കുന്ന ഖാര്‍ദുങ് ലാ റോഡിലാണ് അപകടമുണ്ടായത്.

നഗര പ്രദേശത്ത് 40കിലോ മീറ്റര്‍ ദൂരെയാണ് സംഭവമുണ്ടായത്. 17,500 അടി ഉയരത്തിലുള്ള ചുരത്തില്‍ വെച്ചാണ് വാഹനം മഞ്ഞുവീഴ്ചയില്‍ പെട്ടത്. ദുരന്ത നിവാരണ സേനയും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.