Connect with us

Techno

വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് വീഡിയോ കോളിംഗ് ഇനി എളുപ്പം

Published

|

Last Updated

വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് കോളിംഗ് ഇനി എളുപ്പത്തില്‍ ചെയ്യാം. ആന്‍ഡ്രോയിഡ് വെര്‍ഷന്റെ പുതിയ അപ്‌ഡേറ്റില്‍ ഗ്രൂപ് കോളിംഗിന് പ്രത്യേക ബട്ടണ്‍ ഉള്‍പ്പെടുത്തി. ഐഫോണില്‍ ഈ ഫീച്ചര്‍ നേരത്തെ അവതരിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് വീഡിയോ കോളിംഗ് അവതരിപ്പിച്ചത്. എന്നാല്‍ ഇത് നിര്‍വഹിക്കല്‍ അത്ര എളുപ്പമായിരുന്നില്ല. ആദ്യം ഒരാളെ വിളിക്കുകയും കോള്‍ കണക്ടായ ശേഹം ഓരോരുത്തരെയായി ആഡ് ചെയ്യുകയും വേണ്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനായി ഏര്‍പ്പെടുത്തിയ പുതിയ ബട്ടണില്‍ പ്രസ് ചെയ്ത് ഗ്രൂപിലുള്ളവരെ ആഡ് ചെയ്യുകയും പിന്നീട് ഒന്നിച്ച് കോള്‍ ചെയ്യുകയും ചെയ്യാം. മറ്റൊരു ഗ്രൂപ്പിലുള്ള ആളെ വീഡിയോ കോളില്‍ ള്‍ഉപ്പെടുത്തണമെങ്കില്‍ മുമ്പ് ചെയ്തിരുന്നത് പോലെ തന്നെ ചെയ്യാവുന്നതുമാണ്. പരമാവധി നാല് പേരെയാണ് ഒരു കോളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുക.