Connect with us

Education

സിവില്‍ സര്‍വ്വീസ്: ഫീസ് റീ ഇംബേഴ്സിന് അപേക്ഷിക്കാം

Published

|

Last Updated

അഖിലേന്ത്യാ സിവില് സര്വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുസ്ലീം, ക്രിസ്ത്യന്, ബുദ്ധ, സിഖ്, പാഴ്സി, ജൈനര് എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്പ്പെടുന്ന ഉദ്യോഗാര്ത്ഥികള്ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്സ് ഫീസും, ഹോസ്റ്റല് ഫീസും റീ ഇംബേഴ്സ് ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

📌 കോഴ്സ് ഫീസായി പരമാവധി 20,000 രൂപയും ഹോസ്റ്റല്ഫീസായി പരമാവധി 10,000 രൂപയുമാണ് നല്കുന്നത്.
📌 അപേക്ഷകര് കേരള സിവില് സര്വ്വീസ് അക്കാദമി, ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര് റിസര്ച്ച്-പൊന്നാനി, യൂണിവേഴ്സിറ്റികള് നടത്തുന്ന പരിശീലന കേന്ദ്രങ്ങള്തുടങ്ങിയ സ്ഥാപനങ്ങളില് സിവില് സര്വ്വീസ് പരിശീലനം നടത്തുന്നവരും നോണ് ക്രീമിലിയര് പരിധിയില്ഉള്പ്പെടുന്നവരുമായിരിക്കണം.
📌 വിദ്യാര്ത്ഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിലും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില് നിന്ന് പഠിക്കുന്നവര്ക്കും ഹോസ്റ്റല് സ്‌റ്റൈപ്പന്റിന് അപേക്ഷിക്കാം. അത്തരം സ്ഥാപനങ്ങളില് ഫീസ് അടച്ചതിന്റെ അസ്സല് രസീതില്വിദ്യാര്ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ മേലൊപ്പ് പതിക്കണം.
📌 അപേക്ഷകരുടെ വാര്ഷിക വരുമാനം എട്ട് ലക്ഷം രൂപയില് കവിയരുത്. ബി.പി.എല്. വിഭാഗത്തില്പ്പെടുന്ന അപേക്ഷകര്ക്ക് മുന്ഗണന.
📌 80% അനുകൂല്യം മുസ്ലീം വിദ്യാര്ത്ഥികള്ക്കും, 20% മറ്റു ന്യൂനപക്ഷ മതവിഭാഗത്തില്പ്പെടുന്നവര്ക്കുമായിരിക്കും.
📌 അപേക്ഷകര്ക്ക് ഏതെങ്കിലും ദേശസാല്കൃത ബാങ്കില്അക്കൗണ്ട് ഉണ്ടായിരിക്കണം.

📌 ഓണ്ലൈനായി അപേക്ഷിക്കണം
www.minoritywelfare.kerala.gov.in
📌 അപേക്ഷ ഫെബ്രുവരി ആറ് വരെ സ്വീകരിക്കും.
📌 രജിസ്ട്രേഷന് പ്രിന്റ് ഔട്ടും മറ്റ് അനുബന്ധ രേഖകളും ന്യൂനപക്ഷക്ഷേമ ഡയറക്ടറുടെ കാര്യാലയത്തില്ഫെബ്രുവരി 18 നകം എത്തിക്കണം.

കൂടുതല് വിവരങ്ങള്ക്ക്: 0471-2300524

Latest