ചര്‍ച്ച പരാജയപ്പെട്ടു; കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രിമുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

Posted on: January 16, 2019 12:03 pm | Last updated: January 16, 2019 at 1:42 pm

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രിമുതല്‍ അനശ്ചിതകാല പണിമുടക്ക് തുടങ്ങും. കെഎസ്ആര്‍ടിസി എംഡിയുമായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണിത്. തങ്ങള്‍ക്ക് സമരത്തിനിറങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്നും കെഎസ്ആര്‍ടിസി സംയുക്ത യൂണിയന്‍ നേതാക്കള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എംഡി ടോമിന്‍ തച്ചങ്കരി ചര്‍ച്ചയില്‍ ധിക്കാരപരമായി നിലപാടാണ് സ്വീകരിച്ചതെന്നും ഇവര്‍ ആരോപിച്ചു.

അതേ സമയം സമരത്തില്‍നിന്നും തൊഴിലാളികള്‍ പിന്‍മാറണമെന്ന് ടോമിന്‍ തച്ചങ്കരി ആവശ്യപ്പെട്ടു. സമരക്കാര്‍ മുന്നോട്ട് വെക്കുന്ന പല ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. സമരത്തില്‍നിന്നും പിന്നോട്ടുപോയില്ലെങ്കില്‍ സര്‍ക്കാറുമായി ഭാവി പരിപാടികള്‍ ആലോചിക്കുമെന്നും തച്ചങ്കരി പറഞ്ഞു. ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കുക, ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നത്. ഭരണ പ്രതിപക്ഷ യൂണിയനുകള്‍ ഉള്‍പ്പെട്ട സമരസമതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതെന്നതിനാല്‍ സര്‍വീസുകള്‍ മുടങ്ങും