ശബരിമല റിവ്യു ഹരജികള്‍ സുപ്രീം കോടതി 22ന് പരിഗണിക്കില്ല

Posted on: January 15, 2019 11:15 am | Last updated: January 15, 2019 at 3:29 pm

ന്യൂഡല്‍ഹി: ശബരിമല റിവ്യു ഹരജികള്‍ 22ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പരിഗണിക്കില്ല. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരോഗ്യ കാരണങ്ങളാല്‍ അവധിയില്‍ പ്രവേശിച്ചതിനാലാണ് ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ് ഇക്കാര്യം അറിയിച്ചത്. കേസ് പരിഗണിക്കുന്ന പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ശബരിമല കേസുമായി ബന്ധപ്പെട്ട മറ്റൊരു ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. ഇന്ദു മല്‍ഹോത്ര അവധി കഴിഞ്ഞെത്തിയ ശേഷമെ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ വിയോജനക്കുറിപ്പെഴുതിയ ന്യായാധിപയാണ് ഇന്ദു മല്‍ഹോത്ര. മൂന്നംഹ ബെഞ്ചില്‍ ഇവര്‍ മാത്രമാണ് വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചത്.