ബുലന്ദ്ശഹര്‍: പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി

Posted on: January 14, 2019 5:39 pm | Last updated: January 14, 2019 at 5:39 pm

ബുലന്ദ്ശഹര്‍: യുപിയിലെ ബുലന്ദ്ശഹറില്‍ പോലീസ് ഇന്‍സ്പെക്ടറുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെടാനിടയാക്കിയ ഗോഹത്യ കേസില്‍ അറസ്റ്റിലായ ഏഴ് പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. ബജ്‌റംഗ് ദള്‍ നേതാവ് യോഗേഷ് രാജ് അടക്കം പ്രതികള്‍ക്കെതിരെയാണ് ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുത്തിരിക്കുന്നത്.

പശുവിന്റെ മാംസാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബുലന്ദ്ശഹറില്‍ ഹൈന്ദവ സംഘടനകള്‍ കലാപത്തിനിറങ്ങിയത്. എന്നാല്‍, പശുവിനെ കൊന്ന് മാംസം തെരുവില്‍ കൊണ്ടിട്ടത് ഈ സംഘടനകളുടെ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് പിന്നീട് വ്യക്തമായിരുന്നു.