പൂപ്പാറ റിസോര്‍ട്ടിലെ ഇരട്ടക്കൊലപാതകം: ദമ്പതികള്‍ പോലീസ് കസ്റ്റഡിയില്‍

Posted on: January 14, 2019 1:06 pm | Last updated: January 14, 2019 at 2:25 pm

ഇടുക്കി: പൂപ്പാറ നടുപ്പാറ റിസോര്‍ട്ടിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പൂപ്പാറ സ്വദേശികളായ ദമ്പതികളെ പോലീസ് കസ്്റ്റഡിയിലെടുത്തു. കൊല നടത്തിയെന്ന് സംശയിക്കുന്ന റിസോര്‍ട്ട് ജീവനക്കാരന്‍ ബോബിനെ രക്ഷപ്പെടാനും മറ്റും ഇവര്‍ സഹായിച്ചുവെന്നാണ് അറിയുന്നത്. എന്നാല്‍ ദമ്പതികളുടെ പേര ്‌വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

കാല്ലപ്പെട്ട റിസോര്‍ട്ട് ഉടമ ജേക്കബ് വര്‍ഗീസിന്റെ മോഷണം പോയ കാറ് മുരുക്കുംപടിയിലെ പള്ളിക്ക് സമീപത്തുനിന്നും പോലീസ് കണ്ടെടുത്തു. എസ്റ്റേറ്റില്‍നിന്നും മോഷണം പോയ 200 കിലോ ഏലം സമീപത്തെ കടയില്‍ വിറ്റതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ബോബിനായി പോലീസ് അന്വേഷണം തുടരുകയാണ്. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. റിസോര്‍ട്ട് ഉടമ ജേക്കബ് വര്‍ഗീസിനെ വെടിയേറ്റ് മരിച്ച നിലയിലും ജീവനക്കാരനായ മുത്തയ്യയെ വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ജീവനക്കാരനായ മുത്തയ്യ വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ റിസോര്‍ട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.