ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല, സുനാമിയാണ്; സമരത്തെ തള്ളി മന്ത്രി ജയരാജന്‍

Posted on: January 13, 2019 3:30 pm | Last updated: January 13, 2019 at 9:14 pm

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ലെന്നും സുനാമിയാണെന്നും മന്ത്രി പറഞ്ഞു. ഖനനം നിയമപരമാണ്. ഖനനത്തെക്കുറിച്ച് കെഎംഎംഎല്‍ എം.ഡി അന്വേഷിച്ചു. ഐആര്‍ഇ റിപ്പോര്‍ട്ടും ലഭിച്ചു. സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

ഖനനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും വിവാദങ്ങളും ശക്തമാകുന്നതിനിടെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 16ന് തലസ്ഥാനത്ത് ഉന്നതതല യോഗം വിളിച്ചിരുന്നു. സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും വ്യക്തമാക്കുകയുണ്ടായി. ഇതോടെ, സര്‍ക്കാര്‍ വിഷയത്തില്‍ കരുതലോടെ നീങ്ങുന്നുവെന്ന വിലയിരുത്തലിനിടെയാണ് വ്യവസായ മന്ത്രിയുടെ പ്രതികരണം.