Kerala
ഇന്ധന വില കുതിക്കുന്നു; പെട്രോളിന് 50പൈസയുടേയും ഡീസലിന് 62 പൈസയുടേയും വര്‍ധന
കൊച്ചി: തുടര്‍ച്ചയായ നാലാം ദിനവും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 50പൈസയും ഡീസലിന് 62 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 71.69 രൂപയും ഡീസലിന് 67.21 രൂപയുമായി. തിരുവനന്തപുരത്ത് ഇത് യഥാക്രമം 72.96, 68.51 എന്നിങ്ങനെയാണ് വില.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌ക്യത എണ്ണയുടെ വില വര്‍ധിച്ചതാണ് എണ്ണ വില ഉയരാന്‍ കാരണം. വരും ദിവസങ്ങളിലും ഇന്ധന വില ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.







