നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ തീപിടിച്ച് ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് ഗുരുതരം

Posted on: January 12, 2019 7:18 pm | Last updated: January 12, 2019 at 7:18 pm

ഷാര്‍ജ: അമിതവേഗം കാരണം നിയന്ത്രണം വിട്ട് മറിഞ്ഞ കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ തല്‍ക്ഷണം മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
എമിറേറ്റ്‌സ് റോഡില്‍ വ്യാഴാഴ്ച ഉച്ചക്ക് ഒന്നേമുക്കാലിനായിരുന്നു അപകടം. അഞ്ചുപേര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട കാമ്‌രി കാറാണ് അപകടത്തില്‍പെട്ടത്. അഞ്ചുപേരും സ്വദേശികളും യു എ ഇ സായുധസേനയിലെ അംഗങ്ങളുമാണ്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പല തവണ മലക്കം മറിയുകയും റോഡരികിലെ സിമന്റ് മതിലിലിടിച്ച് തീപിടിക്കുകയുമായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് എയര്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ എത്തിയാണ് പരുക്കേറ്റവരെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചത്.