Connect with us

Kerala

209 തടവുകാരെ വിട്ടയച്ച 2011ലെ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി;ഗവര്‍ണര്‍ ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

Published

|

Last Updated

കൊച്ചി: പത്ത് വര്‍ഷത്തിലധികം ജയില്‍ ശിക്ഷയനുഭവിച്ച 209 തടവുകാരെ വിട്ടയച്ച 2011ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുറത്തുവിട്ടവരുടെ പട്ടിക ഗവര്‍ണറും സര്‍ക്കാറും പുന:പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.ഹൈക്കോടതി ഫുള്‍
ബെഞ്ചിന്റേതാണ് ഉത്തരവ്. മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് 10 വര്‍ഷം ശിക്ഷ അനുഭവിച്ചവരെയാണ് അന്ന് സര്‍ക്കാര്‍ വിട്ടയച്ചത്.കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനപ്രകാരമാണ് ജയില്‍ വകുപ്പിന്റെ നടപടി.

14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയത് വെറും അഞ്ച് പേരും പത്ത് വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയത് 100 പേരുമായിരുന്നു. ഇങ്ങനെ 105 പേര്‍ മാത്രമാണ് പത്ത് ര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെയാണ് ഉത്തരവ് പുനപരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചത് . 14 വര്‍ഷം ശിക്ഷ അനുഭവിക്കാതെ പുറത്തുപോയവര്‍ ബാക്കി ശിക്ഷാ കാലയളവ് കൂടി ജയിലില്‍ കഴിയേണ്ടി വരും. ഇളവ് ലഭിച്ച് പുറത്തിറങ്ങിയവരുടെ നിലവിലെ ജീവിത രീതികളും സ്വഭാവവും കണക്കിലെടുത്ത് ആവശ്യമെങ്കില്‍ ജയിലിലേക്ക് മടക്കി അയക്കണമെന്നും ഹൈക്കോടതി വിധിയിലുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണര്‍ പുനഃപരിശോധിക്കണമെന്നും ആറു മാസത്തിനകം വിശദാംശങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈയിടെ 36 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയതിനു പിന്നാലെയാണു വിഷയം ഹൈക്കോടതിയില്‍ എത്തിയത്. പുറത്തിറങ്ങിയവരില്‍ 45 പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നുള്ളവരാണ്. 111പേര്‍ പുറത്തിറങ്ങിയ നെട്ടുകാല്‍ത്തേരി ജയിലില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ പുറത്തിറങ്ങിയത്.

Latest