National
പ്രസവത്തിനിടെ നഴ്‌സ് വലിച്ചു; ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു
ജയ്‌സാല്‍മേര്‍ (രാജസ്ഥാന്‍): പ്രസവത്തിനിടെ നഴ്‌സ് ശക്തിയായി വലിച്ചതിനെ തുടര്‍ന്ന് നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു. ശരീരത്തിന്റെ ഒരു ഭാഗം യുവതിയുടെ ഗര്‍ഭപാത്രത്തില്‍ കുടുങ്ങുകയും ചെയ്തു. ജയ്‌സാല്‍മേറിലെ റാംഗഡില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണമായ സംഭവം ഉണ്ടായത്.
സംഭവത്തിന് പിന്നാലെ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് ബന്ധുക്കള്‍ വിവരമറിയുന്നത്. കുഞ്ഞിന് ഇങ്ങനെയൊരു അപകടം സംഭവിച്ച വിവരം തങ്ങളോട് മിണ്ടിയിരുന്നില്ലെന്ന് പിതാവ് തിലോക് ഭാട്ടി പറഞ്ഞു.
അതേസമയം, ഡോക്ടര്‍മാര്‍ ആരോപണം നിഷേധിച്ചു. പ്ലാസന്റ മാത്രമേ പുറത്തേക്ക് വരാതിരുന്നുള്ളൂ എന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. എന്തായാലും സംഭവത്തില്‍ ഐപിസി 304 എ, 336 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
---- facebook comment plugin here -----






