Connect with us

Ongoing News

ഭൂമിയേക്കാള്‍ രണ്ടിരട്ടി വലുപ്പമുള്ള പുതിയ ഗ്രഹം കണ്ടെത്തി

Published

|

Last Updated

വാഷിംഗ്ടണ്‍: സൗരയൂഥത്തിന് പുറത്ത് ഭൂമിയേക്കാള്‍ രണ്ടിരട്ടി വലുപ്പമുള്ള പുതിയ ഗ്രഹം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയില്‍ നിന്ന് 226 പ്രകാശവര്‍ഷം അകലെയാണ് ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഖരാവസ്ഥയിലുള്ള ജലമാണ് ഗ്രഹത്തിന്റെ ഉപരിതലത്തിലുള്ളതെന്ന് കരുതുന്നതായി നാസ വൃത്തങ്ങള്‍ പറഞ്ഞു. K2-288Bb എന്നാണ് ഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. ഭൂമിയേക്കാള്‍ 1.9 മടങ്ങും നെപ്ട്യൂണിന്റെ പകുതിയും വലുപ്പമാണ് ഗ്രഹത്തിനുള്ളത്.

കഴിഞ്ഞ ദിവസം നാസയുടെ ടെസ്സ് ഉപഗ്രഹം സൗരയൂഥത്തിന് പുറത്ത് മറ്റൊരു ഗ്രഹം കണ്ടെത്തിയിരുന്നു. ഭൂമിയില്‍ നിന്നും 53 പ്രകാശ വര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. HD 21749B എന്നാണ് ഈ ഗ്രഹത്തിന് പേരിട്ടിരിക്കുന്നത്.

Latest