ആസ്‌ത്രേലിയയിലെ വിദേശ കോണ്‍സുലേറ്റുകള്‍ക്കു സമീപം അജ്ഞാത പൊതിക്കെട്ടുകള്‍

Posted on: January 9, 2019 1:49 pm | Last updated: January 9, 2019 at 1:49 pm

മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ ഇന്ത്യയുടെത് ഉള്‍പ്പടെപത്ത് വിദേശ രാഷ്ട്രങ്ങളുടെ കോണ്‍സുലേറ്റിനു സമീപത്ത് പൊതിക്കെട്ടുകള്‍ കണ്ടെത്തിയത് ആശങ്കക്കിടയാക്കി. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.

കോണ്‍സുലേറ്റുകള്‍ സ്ഥിതി ചെയ്യുന്ന ഇടങ്ങളിലെല്ലാം കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. അഗ്നിരക്ഷാസേന, ആംബുലന്‍സ് തുടങ്ങിയ സജ്ജീകരണങ്ങളോടെ അതീവ ജാഗ്രതയിലാണ് പോലീസ്. അടിയന്തര വിവരങ്ങള്‍ അറിയിക്കുന്ന വെബ്‌സൈറ്റിലൂടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.