മുന്നാക്ക സാമ്പത്തിക സംവരണം തിരഞ്ഞെടുപ്പ് തന്ത്രം: സിപിഎം

Posted on: January 8, 2019 3:38 pm | Last updated: January 8, 2019 at 8:24 pm

ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് സിപിഎം ബ്യൂറോ. കേന്ദ്ര സര്‍ക്കാറിന്റെ നീക്കം തിരഞ്ഞെടുപ്പ് തന്ത്രമാണെന്നും പാര്‍ട്ടി ആരോപിച്ചു.

കേന്ദ്ര സര്‍ക്കാറിന് തൊഴിലവസരം സൃഷ്ടിക്കാനായില്ലെന്നതിന്റെ കുറ്റസമ്മതമാണ് സാമ്പത്തിക സംവരണം. എട്ട് ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചത് തീരുമാനത്തിന്റെ അന്തസത്തയെ ബാധിക്കും. വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമെ ഇത് സംബന്ധിച്ച് തീരുമാനമെടുക്കാവുവെന്നും സിപിഎം നിലപാടെടുത്തു.