ദേശീയ പണിമുടക്ക്: ജോലിക്കെത്തിയ തൊഴിലാളികളെ തടഞ്ഞു

Posted on: January 8, 2019 9:53 am | Last updated: January 8, 2019 at 10:58 am

കൊച്ചി: ദേശീയ പണിമുടക്ക് ദിവസത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തര്‍ തടഞ്ഞു.ചേളാരി ഐഒസിയിലും കൊച്ചി തുറമുഖത്തും ജോലിക്കെത്തിയവരെയാണ് തടഞ്ഞത്.

ഇതിന് പുറമെ കൊച്ചി കാക്കാനാട് പ്രത്യേക സാമ്പത്തിക മേഖലയില്‍ ജോലിക്കെത്തിയവരേയും തടഞ്ഞു. രാവിലെ എട്ട് മണിക്ക് ശേഷം ജോലിക്കെത്തിയവരെയാണ് ഇവിടെ തടഞ്ഞത്. എന്നാല്‍ അതിന് മുമ്പുള്ള ഷിഫ്റ്റില്‍ കയറിയവര്‍ ജോലി തുടരുന്നുണ്ട്.