ദേശീയ പണിമുടക്ക് തുടരുന്നു ; സമരാനുകൂലികള്‍ ട്രെയിനുകള്‍ തടയുന്നു

Posted on: January 8, 2019 9:35 am | Last updated: January 8, 2019 at 11:16 am

തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പുരോഗമിക്കുന്നു. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ കോഴിക്കോടും തിരുവനന്തപുരത്തും എറണാകുളത്തും ട്രെയിനുകള്‍ തടഞ്ഞു. സമരക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ തടസപ്പെട്ടിട്ടുണ്ട്. സ്വകാര്യ ബസുകളും ഓട്ടോ ടാക്‌സി സര്‍വീസുകളും മുടങ്ങിയിട്ടുണ്ട്. കടകമ്പോളങ്ങള്‍ മിക്കയിടത്തും അടഞ്ഞുകിടക്കുകയാണ്. സമരക്കാര്‍ ട്രെയിന്‍ തടഞ്ഞതിനെത്തുടര്‍ന്ന് പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. അഞ്ച് മണിക്ക് പുറപ്പെടേണ്ട് വേണാട് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് യാത്ര പുറപ്പെട്ടത്. കോഴിക്കോട് സമരാനുകൂലികള്‍ ചെന്നൈ എക്‌സ്പ്രസ് തടഞ്ഞിട്ടു. സമരം വിദ്യാലയങ്ങളേയും സര്‍ക്കാര്‍ ഓഫീസുകളേയും ബാധിക്കും.