ഹര്‍ത്താല്‍ ദിനത്തിലെ ക്രമസമാധാന പാളിച്ച; പോലീസില്‍ അഴിച്ചുപണി

Posted on: January 7, 2019 9:52 pm | Last updated: January 8, 2019 at 10:06 am
സഞ്ജയ് കുമാര്‍

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലെ ക്രമസമാധാന പാളിച്ചയുണ്ടായെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസില്‍ അഴിച്ചുപണി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായിരുന്ന കാളിരാജ് മഹേഷ് കുമാറിനെ പോലീസ് ആസ്ഥാനത്തേക്കും
തിരുവനന്തപുരം കമ്മീഷണര്‍ പി. പ്രകാശിനെ ഡിഐജി ബറ്റാലിയനിലേക്കും മാറ്റി.

കോറി സഞ്ജയ്കുമാറിനെ കോഴിക്കോട് കമ്മീഷണറായും എസ് സുരേന്ദ്രനെ തിരുവനന്തപുരം കമ്മീഷണറായും നിയമിച്ചു. കോട്ടയം വിജിലന്‍സ് എസ്പിയായിരുന്ന ജെയിംസ് ജോസഫ് കോഴിക്കോട് ഡിസിപിയായി ചുമതലയേല്‍ക്കും. ഹര്‍ത്താല്‍ ദിനത്തില്‍ പോലീസിന് വീഴ്ചയുണ്ടായതായി ആരോപണം ശക്തമായിരുന്നു.