Connect with us

Kerala

സുന്നത്ത് കര്‍മ്മത്തിനിടെ കുഞ്ഞിന്റെ ലിംഗത്തിന്റെ 75 ശതമാനം നഷ്ടമായി ; സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ഇടക്കാലാശ്വാസം നല്‍കണം

Published

|

Last Updated

തിരുവനന്തപുരം: സുന്നത്ത് കമര്‍മ്മത്തിനിടെ കുഞ്ഞിന്റെ ലിംഗത്തിന്റെ75 ശതമാനം നഷ്ടമായെന്ന കേസില്‍ സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ഇടക്കാലാശ്വാസം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആധുനിക സൗകര്യങ്ങളില്ലാത്ത ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ എംബിബിഎസ് ബിരുദമുള്ള ഡോക്ടറുടെ പരിചയക്കുറവാണ് പിഴവിന് കാരണം.

23 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്കായി ഇതിനോടകം മാതാപിതാക്കള്‍ ഒന്നേകാല്‍ ലക്ഷത്തോളം രൂപ ചിലവഴിച്ചു കഴിഞ്ഞു. ആശുപത്രിയുടെ സേവനം അപകടകരവും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തി. പരാതിയുമായി സമീപിച്ച മാതാപിതാക്കളോട് പോലീസിന്റെ സമീപനം മോശമായിരുന്നുവെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ മൂത്രം പോകാനായി കുഞ്ഞിന്റെ അടിവയറ്റില്‍ ദ്വാരം ഇടേണ്ട അവസ്ഥയാണ്. കമ്മിഷന്‍ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി.

Latest