Connect with us

National

ഡല്‍ഹി - മുംബൈ എക്‌സ്പ്രസ് വേ; നിര്‍മാണ പ്രവൃത്തി മാര്‍ച്ചില്‍ തുടങ്ങും

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പ്രഖ്യാപിച്ച എക്‌സ്പ്രസ്‌വേയുടെ നിര്‍മാണ പ്രവൃത്തികള്‍ മാര്‍ച്ചില്‍ തുടങ്ങും. അഞ്ച് ജില്ലകളില്‍ കൂടി കടന്നുപോകുന്ന പാത രാജ്യത്തെ ഏറ്റവും വലിയ എക്‌സ്പ്രസ്‌വേയാകും. ഇത് യാഥാര്‍ഥ്യമായാല്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രാ സമയം 25 മണിക്കൂറുള്ളത് 12 മണിക്കൂറായി ചുരുങ്ങും.

ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ആറ് സ്ട്രച്ചുകളിലായി 173 കിലോമീറ്ററാകും പാതയുടെ ദൈര്‍ഘ്യം. ഇതിന്റെ നിര്‍മാണ കരാര്‍ ഈ മാസം അവസാനം നിര്‍മാണ കമ്പനിക്ക് നല്‍കും. അടുത്ത 22 സെ്‌ട്രെച്ചുകളുടെ കരാര്‍ ഫെബ്രുവരി അവസാനത്തോടെയും പൂര്‍ത്തിയാക്കും. ഹരിയാനയില്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്.

12,000 ഹെക്ടര്‍ സ്ഥലമാണ് പാത നിര്‍മിക്കുന്നതിനായി ദേശീയപാത അതോറിറ്റി ഏറ്റെടുക്കുന്നത്. സിഗ്നലുകളില്ലാതെ അതിവേഗത്തില്‍ യാത്ര സാധ്യമാക്കുന്ന രീതിയിലാണ് പാത സംവിധാനിച്ചിരിക്കുന്നത്.