Connect with us

Ongoing News

ചരിത്ര നേട്ടത്തിനരികെ ഇന്ത്യ; ആസ്‌ത്രേലിയ 300ന് പുറത്ത്; ഫോളോ ഓണ്‍, കുല്‍ദീപിന് അഞ്ച് വിക്കറ്റ്

Published

|

Last Updated

സിഡ്‌നി: ഇന്ത്യക്കെതിരായ നാലാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 300 റണ്‍സിന് പുറത്ത്. 322 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യക്കെതിരെ ഓസീസ് ഫോളോ ഓണ്‍ ചെയ്യുകയാണ്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് അഞ്ചും രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി. ബുംറ ഒരു വിക്കറ്റെടുത്തു.

നേരത്തെ, മഴമൂലം നാലാംദിനത്തിലെ ആദ്യ സെഷന്‍ മുഴുവന്‍ നഷ്ടമായിരുന്നു. തുടര്‍ന്ന് മത്സരം ആരംഭിച്ചതിന് പിന്നാലെ തലേന്നത്തെ അതേ സ്‌കോറില്‍ ഓസീസിന് പാറ്റ് കമ്മിന്‍സിന്റെ (25) വിക്കറ്റ് നഷ്ടമായി. ഷാമിക്കായിരുന്നു വിക്കറ്റ്. 37 റണ്‍സെടുത്ത ഹാന്‍ഡ്‌സ്‌കോമ്പിനെ ബുംറ ബൗള്‍ഡാക്കി. ലിയോണിനേയും ഹെയ്‌സല്‍വുഡിനെയും മടക്കി കുല്‍ദീപ് ഓസീസ് ഇന്നിംഗ്‌സിന് തിരശ്ശീലയിട്ടു. ആറു വിക്കറ്റിന് 236 റണ്‍സെന്ന നിലയിലാണ് ആസ്‌ത്രേലിയ നാലാംദിനം ബാറ്റിംഗ് ആരംഭിച്ചത്.

അഡ്‌ലെയ്ഡ്, മെല്‍ബണ്‍ ടെസ്റ്റുകള്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലാണ്. പെര്‍ത്തില്‍ ഓസീസിനായിരുന്നു ജയം. സിഡ്‌നിയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ആസ്‌ത്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പരയെന്ന ചരിത്രനേട്ടം സ്വന്തമാക്കാം. മത്സരം സമനിലയിലാകുകയാണെങ്കിലും 14 വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്ക് നേടാം.

---- facebook comment plugin here -----

Latest