സിനിമാ താരങ്ങളുടെ വീടുകളിലെ റെയ്ഡ്; രാഷ്ട്രീയമില്ലെന്ന് കുമാരസ്വാമി

Posted on: January 5, 2019 10:47 pm | Last updated: January 5, 2019 at 10:47 pm

ബെംഗളുരു: കര്‍ണാടകയില്‍ പ്രമുഖ സിനിമാ താരങ്ങളുടേയും നിര്‍മാതാക്കളുടേയും വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് രാഷ്ട്രീയപ്രേരിതമല്ലെന്ന് മുഖ്യമന്ത്രി എ്ച്ച്ഡി കുമാരസ്വാമി. നികുതിവെട്ടിപ്പ് നടത്തിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധനയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ഒരു വിവരം ലഭിച്ചാല്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താതിരിക്കാനാകില്ല. അത് അവരുടെ ജോലിയുടെ ഭാഗമാണ് റെയ്്ഡ് സംബന്ധിച്ച മറ്റ് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദഹം പറഞ്ഞു.

നടന്‍മാരായ ശിവരാജ്കുമാര്‍, പുനീത് രാജ്കുമാര്‍, യാഷ് എന്നിവരുടേയും നിര്‍മാതാക്കളായ റോക്ക്‌ലൈന്‍ വെങ്കടേഷ്, സിആര്‍ മനോഹര്‍, വിജയ് കിരാഗന്‍ദു എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് വ്യാഴ്ം, വെള്ളി ദിവസങ്ങളിലായി പരിശോധന നടന്നത്.