മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു: എം ടി രമേശ്

Posted on: January 2, 2019 12:24 pm | Last updated: January 2, 2019 at 12:24 pm

തിരുവനന്തപുരം: കോടിക്കണക്കിന് അയ്യപ്പവിശ്വാസികളുടെ വിശ്വാസങ്ങളെ വേദനിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ഇതിനെതിരെ ഇന്നും നാളെയും അയ്യപ്പഭക്തര്‍ രാജ്യവ്യാപകമായി നാമജപ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയെക്കൊണ്ട് ഇതിന് മറുപടി പറയിക്കും. പമ്പയില്‍ നിന്ന് ആംബുലന്‍സ് ഉപയോഗിച്ചാണ് സന്നിധാനത്തെത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി അയ്യപ്പഭക്തരോട് മാപ്പ് പറയണം. കോടിക്കണക്കിന് അയ്യപ്പവിശ്വാസികളെ വേദനിപ്പിച്ച് അധികാരത്തില്‍ തുടരാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ഇന്നും നാളെയും ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനത്ത് വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.