മട്ടന്നൂരിലെ ശുഐബ്, മഹാരാജാസിലെ അഭിമന്യു

Posted on: January 1, 2019 3:45 pm | Last updated: January 1, 2019 at 3:45 pm

രാഷ്ട്രീയ വൈര്യത്തിന്റെ ഇരകള്‍ 2018ലും ഉണ്ടായി. ഇതില്‍ മട്ടന്നൂരിലെ ശുഐബിന്റെയും മഹാരാജാസിലെ അഭിമന്യൂവിന്റെയും കൊലപാതകം വാര്‍ത്തകളില്‍ നിറഞ്ഞു. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഐബിനെ സി പി എം പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയത്. എസ് വൈ എസ് സാന്ത്വനത്തിന് കീഴില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ശുഐബിന്റെ വിയോഗം കേരളത്തിന്റെ വേദനയായി മാറി.


മഹാരാജാസിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യവിനെ കൊലപ്പെടുത്തിയതും ചര്‍ച്ചകളില്‍ നിറഞ്ഞു. പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികള്‍.