നടുറോഡില്‍ നൃത്തം ചെയ്യുന്നതു തടഞ്ഞു; എ എസ് ഐയെ എട്ടംഗ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു

Posted on: January 1, 2019 1:29 pm | Last updated: January 1, 2019 at 4:40 pm
SHARE

ഉദുമ: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് നടുറോഡില്‍ നൃത്തം ചെയ്യുന്നത് തടഞ്ഞ എ എസ് ഐക്കു അക്രമി സംഘത്തിന്റെ വെട്ടേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കളനാട് ജംഗ്ഷനിലാണ് എട്ട് പേരടങ്ങുന്ന സംഘം അഴിഞ്ഞാടിയത്. പോലീസ് സംഘമെത്തിയ ജീപ്പും അക്രമികള്‍ തകര്‍ത്തു. തലക്കും പുറത്തും ഗുരുതരമായി പരുക്കേറ്റ എ എസ് ഐ. കരിവെള്ളൂര്‍ സ്വദേശി ജയരാജനെ (50) ഉദുമ നഴ്‌സിംഗ് ഹോമിലെ പ്രഥമ ശുശ്രൂഷക്കു ശേഷം കാസര്‍കോട്ടെയും പിന്നീട് മംഗളൂരുവിലെയും സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസ് ജീപ്പിന്റെ ഡ്രൈവര്‍ ഇല്‍ഷാദിനും പരുക്കേറ്റിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ബേക്കല്‍ പോലീസ് വധശ്രമത്തിനു കേസെടുത്തു. കഞ്ചാവ് മാഫിയാ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. സംഭവം നടക്കുമ്പോള്‍ എ എസ് ഐയും ഡ്രൈവറും മാത്രമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here