പ്രഖ്യാപനം തിരുത്തി; സ്‌കൂള്‍ അവധി നാളെ ഉച്ചക്ക് ശേഷം മാത്രം

Posted on: December 31, 2018 6:15 pm | Last updated: December 31, 2018 at 8:14 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഒന്നുമുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് നാളെ ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചു. വനിതാ മതിലിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഇ കെ സുരേഷ് കുമാറാണ് അവധി പ്രഖ്യാപിച്ചത്.

നേരത്തെ, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഒന്നുമുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായി അറിയിച്ചിരുന്നവെങ്കിലും ഇത് പിന്നീട് തിരുത്തുകയായിരുന്നു.