കുന്ദമംഗലത്ത് തമിഴ്‌നാട് സ്വദേശി കുത്തേറ്റ് മരിച്ചു

Posted on: December 31, 2018 11:11 am | Last updated: December 31, 2018 at 2:20 pm

കോഴിക്കോട്: കുന്ദമംഗലത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി കനകരാജ് (50)ആണ് കഴുത്തിന് കുത്തേറ്റ് മരിച്ചത്.

ചെത്ത്കടവ് എക്‌സൈസ് ഓഫീസിന് സമീപം തിങ്കളാഴ്ച രാവിലെ ഏഴ്മണിയോടെയായിരുന്നു സംഭവം. മദ്യപി്ച്ചുണ്ടായ തര്‍ക്കത്തിനിടെ സുരാസുവെന്നയാളാണ് കനകരാജിനെ കുത്തിയതെന്നറിയുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്.