സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയില്‍ കീഴടങ്ങും

Posted on: December 31, 2018 9:38 am | Last updated: December 31, 2018 at 11:02 am

ന്യൂഡല്‍ഹി: സിഖ് കൂട്ടക്കൊല കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയില്‍ കീഴടങ്ങും. കീഴടങ്ങാന്‍ ഒരു മാസത്തെ സാവകാശം ചോദിച്ച് സജ്ജന്‍ കുമാര്‍ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങല്‍. വിധിക്കെതിരെ സജ്ജന്‍ കുമാര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.

1984ലെ സിഖ് വിരുദ്ധ കലാപ കേസില്‍ സജ്ജന്‍ കുമാറിനെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതി ശിക്ഷ വിധിച്ചത്. കലാപത്തിനിടെ അഞ്ചംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തിലാണ് ശിക്ഷ.