പ്രതിമയുടെ രാഷ്ട്രീയം

Posted on: December 30, 2018 8:33 am | Last updated: December 31, 2018 at 8:35 am

രാഷ്ട്രീയ നിറം നല്‍കി ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവും ആദ്യ ഉപപ്രധാനമന്ത്രിയുമായ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമയാണ് 143ാം ജന്മവാര്‍ഷികമായ ഒക്ടോബര്‍ 31ന് അനാച്ഛാദനം ചെയ്തത്. സ്റ്റാച്യു ഓഫ് യൂനിറ്റി എന്ന് പേരിട്ട പ്രതിമക്ക് 182 മീറ്ററാണ് ഉയരം. 2,989 കോടി രൂപ ചെലവിട്ടാണ് ഇത് നിര്‍മിച്ചത്.

ത്രിപുരയില്‍ ബി ജെ പി വന്‍ വിജയം നേടിയതിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങള്‍ക്കിടെ ലെനിന്റെ പ്രതിമ തകര്‍ത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറിന്റെ പ്രതിമകള്‍ നശിപ്പിക്കപ്പെട്ടതും ചര്‍ച്ചകള്‍ക്കിടയാക്കി.