പിടിച്ചുലച്ച കര്‍ഷക പ്രക്ഷോഭം

Posted on: December 30, 2018 10:41 pm | Last updated: December 30, 2018 at 11:46 pm

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും മഹാരാഷ്ട്ര, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കര്‍ഷകര്‍ തെരുവിലറങ്ങി. കനത്ത ചൂടിനെ അവഗണിച്ച് അമ്പതിനായിരത്തോളം കര്‍ഷകര്‍ മുംബൈയിലേക്ക് നടത്തിയ ലോംഗ് മാര്‍ച്ച് ചരിത്രത്തിലിടം നേടി.

കാര്‍ഷിക കടം എഴുതിത്തള്ളുക, സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തിയത്. സെപ്തംബറില്‍ കിസാന്‍ സഭയുടെയും സി ഐ ടി യുവിന്റെയും ആള്‍ ഇന്ത്യാ അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂറ്റന്‍ മാര്‍ച്ച് ഡല്‍ഹിയെ മണിക്കൂറുകള്‍ നിശ്ചലമാക്കി.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നവംബറില്‍ നടത്തിയ റാലി പ്രതിപക്ഷ ഐക്യവേദിക്ക് കൂടി സാക്ഷിയായി.
രാജസ്ഥാനിലും സമാനമായ രീതിയില്‍ റാലികള്‍ അരങ്ങേറി.