Connect with us

Ongoing News

അടിപതറി ബി ജെ പി

Published

|

Last Updated

ഒമ്പത് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ മാത്രമേ ബി ജെ പിക്ക് നേട്ടമുണ്ടാക്കാനായുള്ളൂ. കാല്‍ നൂറ്റാണ്ട് നീണ്ടുനിന്ന സി പി എമ്മിന്റെ ചെങ്കോട്ട തകര്‍ത്ത് ബിപ്ലബ് കുമാറിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തിലെത്തി. 35 സീറ്റ് നേടി ബി ജെ പി കേവല ഭൂരിപക്ഷം സ്വന്തമാക്കി. സഖ്യ കക്ഷിയായ ഐ പി എഫ് ടി എട്ട് സീറ്റ് നേടി. പതിനാറ് സീറ്റ് മാത്രമേ സി പി എമ്മിന് നേടാനായുള്ളൂ.

📌 മേഘാലയയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി (21) ആയെങ്കിലും രണ്ടാമത്തെ വലിയ കക്ഷിയായ എന്‍ പി പി (19) യെ മുന്‍നിര്‍ത്തി ബി ജെ പി (2) നേതൃത്വത്തില്‍ വിശാല സഖ്യം സര്‍ക്കാറുണ്ടാക്കി. എന്‍ പി പി നേതാവ് കൊണ്‍റാഡ് സാംഗ്മ മുഖ്യമന്ത്രിയായി.

📌 നാഗാലാന്‍ഡില്‍ എന്‍ പി എഫ് (27) ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും എന്‍ ഡി പി പി- ബി ജെ പി സഖ്യം സര്‍ക്കാര്‍ രൂപവത്കരിച്ചു. എന്‍ ഡി പി പി നേതാവ് നെയ്ഫ്യൂ റിയോ മുഖ്യമന്ത്രിയായി.

📌 കര്‍ണാടകയില്‍ ബി ജെ പി (104) ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും മൂന്നാം സ്ഥാനത്തുള്ള ജെ ഡി എസിന് ഭരണകക്ഷിയായ കോണ്‍ഗ്രസ് പിന്തുണ നല്‍കി സര്‍ക്കാര്‍ രൂപവത്കരിച്ചു. ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി.

📌 ഹിന്ദി ഹൃദയഭൂമിയില്‍ ബി ജെ പിയുടെ സ്വാധീനം കുറയുന്നുവെന്ന സൂചനയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കണ്ടത്. മധ്യപ്രദേശില്‍ പതിനഞ്ച് വര്‍ഷം നീണ്ടുനിന്ന ബി ജെ പി ഭരണത്തിന് അവസാനം കുറിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് (114) കമല്‍നാഥിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിച്ചു.

📌 ഛത്തീസ്ഗഢില്‍ ബി ജെ പി നേതാവ് രമണ്‍ സിംഗിന്റെ നേതൃത്വത്തില്‍ ഒന്നര പതിറ്റാണ്ട് നീണ്ടുനിന്ന ബി ജെ പി (15) ഭരണം അവസാനിച്ചു. തൊണ്ണൂറംഗ സഭയില്‍ കോ ണ്‍ഗ്രസ് 68 സീറ്റ് നേടി. ഭൂപേശ് ബാ ഘേല്‍ മുഖ്യമന്ത്രിയായി.

📌 രാജസ്ഥാനില്‍ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസ് (99) അധികാരത്തിലെത്തി. അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായി.

📌 തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ ടി ആര്‍ എസ് വീണ്ടും ഭരണത്തിലെത്തി.

📌 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ അവസാന തുരുത്ത് മിസോ നാഷനല്‍ ഫ്രണ്ട് കൈയടക്കി. മിസോറാമില്‍ എം എന്‍ എഫ് (26) നേതാവ് സോറം താംഗ മുഖ്യമന്ത്രിയായി.

Latest