Connect with us

Ongoing News

പൗരാണിക മലബാറിന്റെ ചരിത്രമന്വേഷിച്ച് മലബാര്‍ മൂറിംഗ്‌സ്

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ വൈസനിയം സമ്മേളനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള മലബാറിന്റെ ബന്ധങ്ങളെ അന്വേഷിച്ച് സ്വലാത്ത് നഗറിലെ സായിദ് ഹൗസില്‍ നടന്ന മലബാര്‍ മൂറിംഗ്‌സ് ശ്രദ്ധേയമായി. ചടങ്ങ് ശൈഖ് ഇസ്മാഈല്‍ ശാബോജില്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ മലബാര്‍ മൂറിംഗ്‌സ് വലിയ പങ്ക് വഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഗുട്ടിറസ് കവനാഗ് മുഖ്യപ്രഭാഷണം നടത്തി. മലബാറും സ്‌പെയിനും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തെ ദൃശ്യാവിഷ്‌കരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. ചടങ്ങില്‍ ഇബ്‌നുബത്തൂത രണ്ടാം അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ ഓര്‍മ്മപ്പതിപ്പ് പകാശനം ചെയ്തു.

നൂറുല്‍ ഹസന്‍, നജീം, ഹാജി ശകീല്‍, മുഹമ്മദ് ഹാഫിസ്, യൂസുഫ് മിസ്ബാഹി, ശാഹുല്‍ ഹമീദ്, മുസ്ഥഫ പി എറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. എസ് ശറഫുദ്ധീന്‍ സ്വാഗതവും സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം നന്ദിയും പറഞ്ഞു.