ബുലന്ദ്ശഹര്‍: എസ്‌ഐ സുബോധ് കുമാറിനെ വെടിവെച്ചയാള്‍ അറസ്റ്റില്‍

Posted on: December 28, 2018 1:36 pm | Last updated: December 28, 2018 at 5:55 pm

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ഗോവധത്തിന്റെ പേരിലുണ്ടായ കലാപത്തിനിടെ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. പ്രശാന്ത് നാട്ട് എന്നയാളാണ്് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെ നോയിഡക്ക് സമീപത്ത് നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. താനാണ് സുബോധ് കുമാറിനെ വെടിവെച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. കലാപത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

ഈ മാസം മൂന്നിനാണ് ബുലന്ദ്ശഹറില്‍ പശുവിനെ അറുത്തെന്നാരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കലാപം നടത്തിയതും പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ വെടിവെച്ച് കൊലപ്പെടുത്തുന്നതും. കലാപത്തിനിടെ പ്രദേശവാസിയായ യുവാവും കൊല്ലപ്പെട്ടിരുന്നു.