രാമന്തളി സാദാത്ത് സംഗമം

Posted on: December 27, 2018 9:38 pm | Last updated: December 27, 2018 at 9:38 pm
രാമന്തളി സാദാത്ത് സംഗമം സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ മാട്ടൂൽ ഉത്‌ഘാടനം ചെയ്യുന്നു

പയ്യന്നൂര്‍: കേരളത്തിലും കര്‍ണാടകത്തിലുമായി വ്യാപിച്ചുകിടക്കുന്ന രാമന്തളി സയ്യിദ് തറവാട് കുടുംബാംഗങ്ങളുടെ സംഗമം ഏഴിമല രാമന്തളി സാദാത്ത് മന്‍സിലില്‍ നടന്നു. സയ്യിദ് സൈദ് അബു തങ്ങള്‍ ചെര്‍ക്കളയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉത്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.

രാമന്തളി സയ്യിദ് ഹാമിദ് കോയമ്മ തങ്ങളെ കുറിച്ച് രചിച്ച മൗലീദ് കൃതി സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി, കൊന്നാര സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. സയ്യിദ് ഫഖ്റുദ്ധീന്‍ അല്‍ ജലാല്‍ അല്‍ബുഖാരി തങ്ങളെ കുറിച്ച് രചിച്ച മൗലീദ് പ്രകാശനം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നടുവണ്ണൂര്‍ സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ ആലുവക്ക് നല്‍കി പ്രകാശനം ചെയ്തു. ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്ല്യാര്‍ ചിട്ടപ്പെടുത്തിയ ഹദ്ദാദ് റാത്തീബിന്റെ പ്രകാശനം സയ്യിദ് ത്വയ്യിബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ കൊറ്റിക്ക് നല്‍കി പ്രകാശനം ചെയ്തു.

കുടുംബപരിചയം സെഷന്‍ സയ്യിദ് കെ.പി.പി തങ്ങള്‍ പയ്യന്നൂര്‍ ഉത്ഘാടനം ചെയ്തു. സയ്യിദ് ത്വയ്യിബ് തങ്ങള്‍ മാട്ടൂല്‍ , സയ്യിദ് ഇബ്നു യാസീന്‍ മുത്തുക്കോയ തങ്ങള്‍ കൊറ്റി ,സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, പാനൂര്‍ മുഹമ്മദ് കോയ തങ്ങള്‍, സയ്യിദ് സ്വാലിഹ് അഹ്സനി കൊന്നാര ആശംസകള്‍ നേര്‍ന്നു. സയ്യിദ് കോയമ്മ തങ്ങള്‍ തായിനേരി പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ ആലുവ സ്വാഗതവും, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ രാമന്തളി നന്ദിയും പറഞ്ഞു.