ഭോപാലില്‍ എട്ടു വയസ്സുകാരിയെ സഹപാഠി പീഡിപ്പിച്ചു

Posted on: December 27, 2018 9:10 pm | Last updated: December 27, 2018 at 9:10 pm

 

ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ എട്ടു വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിയെ
സഹപാഠി ലൈംഗികമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വനിതാ പോലീസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (എസ് ഐ ടി) കേസന്വേഷിക്കുക.

മറ്റൊരു വിദ്യാര്‍ഥിയും സംഭവത്തില്‍ പ്രതിയാണെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടിനു കാത്തിരിക്കുകയാണ് പോലീസ്. പെണ്‍കുട്ടി തിരിച്ചറിഞ്ഞ വിദ്യാര്‍ഥിയെ പോലീസ് ചോദ്യം ചെയ്തു വരികയാണെന്നും പ്രതിക്കു പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ അറസ്റ്റു ചെയ്തിട്ടില്ലെന്നും അഡീഷണല്‍ പോലീസ് സൂപ്രണ്ട് ദിനേഷ് കൗശല്‍ വെളിപ്പെടുത്തി.