Connect with us

Kerala

കോഴിക്കോട്ട് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

Published

|

Last Updated

കോഴിക്കോട്: നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പിടികൂടി. 250 കിലോഗ്രാം നിരോധിത പുകയിലയാണ് എക്‌സൈസും എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും ആര്‍ പി എഫും ചേര്‍ന്നു നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത്. വിപണിയില്‍ ഇതിനു രണ്ടു ലക്ഷം രൂപയോളം വിലവരും.

ഗുജറാത്തില്‍ നിന്നാണ് പാഴ്‌സലെത്തിച്ചതെന്നു വ്യക്തമായിട്ടുണ്ട്. പോലീസ് അന്വേഷണമാരംഭിച്ചു.