സഊദിയില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെയും പരുക്കേല്‍ക്കുവന്നരുടെയും എണ്ണം കുറഞ്ഞു

Posted on: December 27, 2018 4:26 pm | Last updated: December 27, 2018 at 4:26 pm

ദമ്മാം: സഊദിയില്‍ റോഡപകടം മുലം മരണവും പരിക്കും സംഭവിക്കുന്നതില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ റോഡപകടം മൂലം മരിച്ചവരുടെ എണ്ണം 33 ശതമാനവും പരിക്കേറ്റവരുടെ എണ്ണം 21 ശതമാനവും കുറഞ്ഞതായി സഊദി ട്രാഫിക് അതോറിറ്റി വ്യക്തമാക്കി.

ഹിജ്റ വര്‍ഷം 1437(2016)ല്‍ 9031 പേര്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടിരുന്നു. 1437( 2018)ല്‍ മരണ നിരക്ക് 6025 ആയി കുറഞ്ഞു. 38120 പേര്‍ക്കാണ് 2016ല്‍ റോഡപകടങ്ങളില്‍ പെട്ട് പരിക്കു പറ്റിയത്. ഇത് 2018ല്‍ 30217 ആയി കുറഞ്ഞു. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കു ശിക്ഷാ നിയമങ്ങള്‍ ശക്തമാക്കിയതോടെയാണ് അപകടങ്ങള്‍ കുറഞ്ഞത്.

ട്രാഫിക് നിയമ ലംഘനങ്ങളുടെ കാര്യത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. റോഡപകടങ്ങള്‍ കുറച്ചു കൊണ്ട് വരുന്നതിനും ഗതഗത സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനു വിഷന്‍ 2030ല്‍ പ്രത്യേക പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. 2016 വരേ ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന രാജ്യമായിരുന്നു സൗദി അറേബ്യ. എന്നാല്‍ ട്രാഫിക് പരിഷ്‌കാരങ്ങളിലൂടെയും മറ്റു അപകടങ്ങള്‍ കുറച്ചു കൊണ്ട് വരാന്‍ രാജ്യത്തിനു കഴിഞ്ഞു.