Connect with us

National

ആന്ധ്രപ്രദേശിന് പ്രത്യേക ഹൈക്കോടതി അനുവദിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേക ഹൈക്കോടതി അനുവദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവായി. ജനു: ഒന്നിന് അമരാവതിയിലാണ് കോടതി പ്രവര്‍ത്തിച്ചു തുടങ്ങുക. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേശ് രംഗനാഥനാണ് പുതിയ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസാവുകയെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനു പുറമെ 15 ജഡ്ജിമാരും കോടതിയിലുണ്ടാവും.

തെലങ്കാന സംസ്ഥാനം രൂപവത്കരിച്ച ശേഷം ആന്ധ്ര, തെലങ്കാന ഹൈക്കോടതികള്‍ ഹൈദരാബാദില്‍ ഒന്നിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ആന്ധ്രക്കു പ്രത്യേക ഹൈക്കോടതി അനുവദിച്ചതോടെ രാജ്യത്ത് ഹൈക്കോടതികളുടെ എണ്ണം 25 ആയി ഉയര്‍ന്നു.

Latest