മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍; ‘ജന്മഭൂമി’ക്ക് എതിരെ പരാതിയുമായി കോണ്‍ഗ്രസുകാരന്‍

Posted on: December 25, 2018 6:20 pm | Last updated: December 25, 2018 at 6:22 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കും വിധത്തില്‍ കാര്‍ട്ടൂര്‍ പ്രസിദ്ധീകരിച്ച ജന്മഭൂമി പത്രത്തിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത്. രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ കേരള ഇന്‍ചാര്‍ജ് കൂടിയായ വി.ആര്‍ അനൂപാണ് കാര്‍ട്ടൂണിന് എതിരെ ഗുരുവായൂര്‍ പൊലിസില്‍ പരാതി നല്‍കിയത്. ‘തെങ്ങ് കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പൊ ഓര്‍ക്കണമായിരുന്നു’ എന്ന അടിക്കുറിപ്പോടുകൂടിയ പ്രസിദ്ധീകരിച്ച പോക്കറ്റ് കാര്‍ട്ടൂണാണ് പരാതിക്ക് ആധാരം.

മുഖ്യമന്ത്രിയെ വംശീയമായി അധിക്ഷേപിക്കുന്നതാണ് കാര്‍ട്ടൂണെന്ന് പരാതിക്കാരന്‍ പറഞ്ഞു. ഇതിനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടി രംഗത്ത് വരാത്ത സാഹചര്യത്തിലാണ് നിയമനടപടിയുമായി താന്‍ മുന്നോട്ടുപോകുന്നതെന്ന് അനൂപ് വ്യക്തമാക്കി. താനടങ്ങുന്ന സമൂഹത്തിന്റെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണ് കാര്‍ട്ടൂണന്നെും അദ്ദേഹം പറഞ്ഞു.