Connect with us

Business

പുതിയ 20 രൂപ നോട്ട് ഉടന്‍ പുറത്തിറക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പുതിയ മഹാത്മഗാന്ധി സീരീസിലുള്ള പുതിയ 20 രൂപ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. പത്ത്, 50, 100, 500, 200, 2000 രൂപ നോട്ടുകളുടെ പുതിയ പതിപ്പുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണിത്. 2016 നവംബറില്‍ 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയതിന് ശേഷമാണ് പുതിയ രൂപത്തിലും ഭാവത്തിലുമുള്ള നോട്ടുകള്‍ പുറത്തിറക്കാന്‍ തുടങ്ങിയത്.

2016 മാര്‍ച്ച് 31 വരെ 4.92 ബില്യണ്‍ 20 രൂപ നോട്ടുകളാണ് വിപണിയീല്‍ ഉണ്ടായിരുന്നത്. 2018 മാര്‍ച്ചായതോടെ ഇത് ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. മൊത്തം കറന്‍സിയുടെ 9.8 ശതമാനവും 20 രൂപ നോട്ടുകളാണ്. പുതിയ നോട്ടുകള്‍ ഇറക്കിയാലും പഴയ സീരീസില്‍ നിലവിലുള്ള നോട്ടുകള്‍ അതേപടി തുടരുമെന്ന് ആര്‍ബിഐ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

Latest