തിരുവനന്തപുരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് 2 മരണം

Posted on: December 25, 2018 11:47 am | Last updated: December 25, 2018 at 3:07 pm

തിരുവനന്തപുരം: നാഗര്‍കോവില്‍ ദേശീയ പാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. വെള്ളായണി സിഗ്നല്‍ ജംഗഷനിലുണ്ടായ അപകടത്തില്‍ ബൈക്കില്‍ യാത്രക്കാരായ ജയശീലന്‍(25), ശരത്ചന്ദ്രന്‍(22) എന്നിവരാണ് മരിച്ചത്. ഇരുവരും കന്യാകുമാരി കളിയില്‍ സ്വദേശികളാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. മഹീന്ദ്രാ ബൊലേറോ കാറുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്.

സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ശരത്ചന്ദ്രന്‍ അടുത്തിടെയാണ് അവധിക്ക് നാട്ടിലെത്തിയത്. കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററിലെ ജീവനക്കാരനാണ് ജയശീലന്‍. ക്രിസ്മസ് ആഘോങ്ങള്‍ക്കായി കന്യാകുമാരിയില്‍ നിന്നും പൊന്മുടിയിലേക്ക് യാത്ര തിരിച്ചതാണ് ഇരുവരും എന്നതാണ്‌ വിവരം.