മലപ്പുറം എടവണ്ണയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

Posted on: December 24, 2018 8:25 pm | Last updated: December 24, 2018 at 8:26 pm

മലപ്പുറം: എടവണ്ണയില്‍ സുരക്ഷാ ഭിത്തി നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. എടവണ്ണ സ്വദേശി ഗോപി ആണ് മരിച്ചത്. മറ്റൊരു തൊഴിലാളിയായ രാകേഷിന് പരുക്കേറ്റു. ഇദ്ദേഹത്തെ, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എടവണ്ണ കല്ലിടുമ്പ് ഇരുമ്പുന്തലയില്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരുടെയും പോലീസിന്റേയും അഗ്‌നിശമനസേനയുടെയും സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.