ഇതര ജാതിക്കാരനെ വിവാഹം കഴിച്ച യുവതിയെ മര്‍ദിച്ച് കൊലപ്പെടുത്തി

Posted on: December 24, 2018 10:50 am | Last updated: December 24, 2018 at 12:28 pm

ഹൈദരാബാദ്: ഇതര ജാതിക്കാരനെ വിവാഹം ചെയ്ത യുവതിയെ വീട്ടുകാര്‍ തല്ലിക്കൊന്നു. തെലങ്കാനയിലെ മഞ്ചീരിയല്‍ ജില്ലയിലെ കലമഡുഗു ഗ്രാമത്തിലാണ് ക്രൂര സംഭവം അരങ്ങേറിയത്. പിന്ദി അനുരാധയെന്ന ഇരുപതുകാരിയാണ് കൊല്ലപ്പെട്ടത്. കലമഡു ഗ്രാമത്തിലെ അയ്യൊരു ലക്ഷ്മിരാജം എന്ന ലക്ഷ്മണി(26)നെയാണ് അനുരാധ പ്രണയിച്ചു വിവാഹം കഴിച്ചത്.

ശനിയാഴ്ച ലക്ഷ്മണിന്‍രെ വീട്ടിലെത്തിയ അനുരാധയുടെ ബന്ധുക്കള്‍ ലക്ഷ്മണിനെ ക്രൂരമായി മര്‍ദിച്ച് അനുരാധയെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി. തുടര്‍ന്ന് ബന്ധുക്കളും മാതാപിതാക്കളും നാട്ടുകാരുടെ മുന്നില്‍ വെച്ച് അനുരാധയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം സമീപത്തെ കുന്നില്‍കൊണ്ടുപോയി കത്തിച്ച് ചാരം അരുവിയിലൊഴുക്കുകയും ചെയ്തു. തുടര്‍ന്ന് ലക്ഷ്മണ്‍ നല്‍കിയ പരാതിയില്‍ അനുരാധയുടെ പിതാവ് സത്തണ്ണയേയും മാതാവ് ലക്ഷ്മിയേയും അറസ്റ്റ് ചെയ്യുകയായിരുന്നു.