ശബരിമല: പ്രതിഷേധക്കാരുടേത് ഭീകരസംഘത്തിന്റെ പ്രവര്‍ത്തന ശൈലി- മന്ത്രി ഇപി ജയരാജന്‍

Posted on: December 24, 2018 10:31 am | Last updated: December 24, 2018 at 1:47 pm

കോഴിക്കോട്: ശബരിമലയില്‍ ഇപ്പോള്‍ അരങ്ങേറുന്നത് ഭീകരസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി ഇപി ജയരാജന്‍. അഫ്ഗാനിലെ താലിബാന്‍ ഭീകരപ്രവര്‍ത്തനങ്ങളെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് ശബരിമലയില്‍ ഇപ്പോള്‍ പ്രതിഷേധക്കാര്‍ ഇടപെടുന്നത്. ഭീകരപ്രവര്‍ത്തനത്തിനുള്ള സംഘം ശബരിമലയിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത് സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് ഇപി ജയരാജന്‍ ഇക്കാര്യങ്ങള്‍ പറഞ്ത്. കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ യുവതികളുടെ ആവശ്യത്തിന് വഴങ്ങാതെ പോലീസ് ഇവരെ തിരിച്ചിറക്കുകയായിരുന്നു.